Mathrubhumi :
Articles-1 മാര്‍ക്ക് ദാനം മഹാദാനം : കെ.ജി. മുരളീധരന്‍, അനീഷ് ജേക്കബ്, വി.യു. മാത്യുക്കുട്ടി, രതീഷ് രവി മാര്‍ക്ക് തട്ടിപ്പിന്റെ ദൈനംദിന കഥകള്‍, പകര്‍പ്പെഴുത്താവുന്ന ഗവേഷണ പ്രബന്ധങ്ങള്‍, പതിനാലുവര്‍ഷത്തെ അധ്യാപക നിയമന നിരോധനം....ചരടു പൊട്ടിയ പട്ടം കണക്കെ അലക്ഷ്യമായി നീങ്ങുകയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ, ഗവേഷണരംഗം. പിന്നാക്ക സംസ്ഥാനങ്ങള്‍ പോലും മികവിന്റെ മുന്നേറ്റം നടത്തുമ്പോള്‍ കേരളം അടിക്കടി പിന്നോട്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദുരവസ്ഥയെക്കുറിച്ച്... 2+2+1+1=86 എന്ന് കേള്‍ക്കുമ്പോള്‍ പഴയ എം.ബി.ബി.എസ്. മാര്‍ക്കുതട്ടിപ്പ് കേസാവും ഓര്‍മയിലെത്തുക. എന്നാല്‍, ഈ സൂത്രവാക്യം എം.ജി സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജിനു സ്വന്തമാണിപ്പോള്‍. സംഭവം നടന്ന് ഏതാനും ദിവസമേ ആയിട്ടുള്ളൂ. വിവരങ്ങള്‍ പുറത്താരുമറിഞ്ഞില്ല. നമ്മുടെ കോളേജിലെ ഏഴാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിക്ക് ഒരു പേപ്പറിന്റെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ലഭിച്ചത് ആറു മാര്‍ക്കാണ്. ഈ പേപ്പറിനു വിദ്യാര്‍ഥി തോറ്റതായി കാണിച്ച് സര്‍വകലാശാല ഫലവും പുറത്തുവിട്ടു. മാര്‍ക്ക...